ഒറ്റനോട്ടത്തില്‍
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
എറണാകുളം ജില്ലയിലെ കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളില്‍ കോതമംഗലം ബ്ലോക്കില്‍ പോത്താനിക്കാട്, ഏനാനെല്ലൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി എന്നീ 4 വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്. 17.14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഭരണപ്രദേശം വടക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, തെക്ക് ആയവന പഞ്ചായത്തും, പടിഞ്ഞാറ് വാരപ്പെട്ടി പഞ്ചായത്തിനാലും, കിഴക്ക് പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളാലും അതിരിടപ്പെട്ടിരിക്കുന്നു. പറമ്പഞ്ചേരി, പുളിന്താനം, മാവുടി, ആനത്തുഴി, പെരുനീര്‍, എന്നിവയാണ് ഈ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രധാന പ്രദേശങ്ങൾ.
11,006
ആകെ ജനസംഖ്യ
100 %
സാക്ഷരത നിരക്ക്
17.14
ച.കി.മീ വിസ്തീര്‍ണ്ണം
1953
രൂപീകൃതമായ വര്‍ഷം
🏛️ അടിസ്ഥാന വിവരങ്ങള്‍
ജില്ല
എറണാകുളം
താലൂക്ക്
കോതമംഗലം, മുവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്
കോതമംഗലം
വില്ലേജ്
പോത്താനിക്കാട്, ഏനാനെല്ലൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി
പഞ്ചായത്ത് ആസ്ഥാനം
പോത്താനിക്കാട്
ഭൂപ്രകൃതി
ഇടനാട്
പ്രധാന ഉപജീവനം
കൃഷി
പ്രധാന കൃഷിവിളകള്‍
റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ, ജാതി, പൈനാപ്പിള്‍, റമ്പൂട്ടാന്‍
കാലാവസ്ഥ
17°C - 38°C
📄 അധിക വിവരങ്ങൾ
ആകെ വാർഡുകൾ
14
ആകെ കുടുംബങ്ങള്‍
2919
തദ്ദേശസ്വയംഭരണ കോഡ്
G071108
ലോക്സഭാ മണ്ഡലം
ഇടുക്കി
നിയമസഭാ മണ്ഡലം
മുവാറ്റുപുഴ
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
പോത്താനിക്കാട്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
പോത്താനിക്കാട്
🧭 പഞ്ചായത്തിന്റെ അതിര്‍ത്തികള്‍
| ദിശ | പ്രദേശം |
|---|---|
| വടക്ക് | പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് |
| തെക്ക് | ആയവന, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തുകള്‍ |
| കിഴക്ക് | പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് |
🚍 ഗതാഗത സൗകര്യങ്ങള്‍
- 🛣️ സംസ്ഥാന പാത 16 പഞ്ചായത്തിലൂടെ കടന്നുപോകുന്നു
- ✈️ സമീപ വിമാനത്താവളം : നെടുമ്പാശ്ശേരി
- 🚆 സമീപ റെയില്‍വേ സ്റ്റേഷന് : ആലുവ
- 🚌 പ്രധാന ബസ് സ്റ്റേഷന് : പോത്താനിക്കാട്
- ⚓ സമീപ തുറമുഖം : കൊച്ചി
🎓 വിദ്യാഭ്യാസ മേഖല
| വിഭാഗം | എണ്ണം |
|---|---|
| സര്‍ക്കാര്‍ സ്കൂളുകള്‍ | 2 |
| എയ്ഡഡ് സ്കൂള്‍ | 4 |
| അണ്‍എയ്ഡഡ് സ്കൂള്‍ | 2 |
🏥 ആരോഗ്യ മേഖല
- 🩺 പോത്താനിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
- 🏨 പറമ്പഞ്ചേരി വെല്‍നസ് സെന്റര്‍
- 💊 അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
- 🐄 വെറ്റിനറി ആശുപത്രി
- 🏥 സ്വകാര്യ മേഖലയിലെ ആരോഗ്യ ക്ലിനിക്കുകള്‍
⭐ പഞ്ചായത്തിന്റെ പ്രത്യേകതകള്‍
- 🏔️ കുന്നുകളും, ചെരിവുകളും, ചെറിയ താഴ്വരകളും ഇടകലർന്ന ഭൂപ്രകൃതി
- 🌱 പരിസ്ഥിതി സംരക്ഷണവും ജനപങ്കാളിത്തവും ആസ്പദമാക്കിയ വികസന മാതൃക
- 📚 ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും
- 🏛️ സാംസ്കാരിക പൈതൃകവും പ്രകൃതിസമ്പത്തും
- 💯 നികുതി പിരിവില്‍ 100% നേട്ടം
- 🤝 ജനകീയ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന